നടിമാരായ സ്വാസിക, ബീനാ ആൻ്റണി, ബീനാ ആൻ്റണിയുടെ ഭർത്താവും നടനുമായ മനോജ് എന്നിവർക്കെതിരെ പൊലിസ് കേസെടുത്തു. യു ട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നു കാണിച്ച് ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണ് നെടുമ്പാശേരി പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബീന ആൻ്റണിയെ ഒന്നാം പ്രതിയാക്കിയും മനോജ്, സ്വാസിക എന്നിവരെ യഥാക്രമം രണ്ടും മൂന്നും പ്രതികളാക്കിയുമാണ് കേസ്. മലയാളത്തിലെ ചില പ്രമുഖരായ നടൻമാർക്കെതിരെ താൻ ആരോപണം ഉന്നയിച്ചതിൻ്റെ വൈരാഗ്യത്തിലാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ സംസാരിച്ചതെന്നാണ് നടി ഉന്നയിക്കുന്ന പരാതി.