പ്രയാഗാ മാർട്ടിനേയും ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്യും

At Malayalam
1 Min Read

ഗുണ്ടയും ലഹരികച്ചവടക്കാരനുമായ ഓം പ്രകാശിൻ്റെ കൊച്ചിയിലെ താമസസ്ഥലത്ത് എത്തിയെന്ന് റിമാൻ്റ് റിപ്പോർട്ടിൽ പറയുന്ന ചലച്ചിത്ര അഭിനേതാക്കളായ ശ്രീനാഥ് ഭാസി, പ്രയാഗാ മാർട്ടിൻ എന്നിവരെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡി സി പി കെ എസ് സുദർശൻ പറഞ്ഞു. ഓം പ്രകാശിൻ്റെ കയ്യിൽ നിന്നും പിടിച്ചെടുത്ത ലഹരി വസ്തുക്കൾ വിശദമായ പരിശോധനയ്ക്ക് അയച്ചതായും ഡി സി പി പറഞ്ഞു. കൂട്ടത്തിൽ കൊച്ചിയിൽ നടന്ന ഡി ജെ പാർട്ടിയെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡി സി പി അറിയിച്ചു.

ലഹരിമരുന്ന് ഉൾപ്പെടെയാണ് ഓം പ്രകാശിനെ അറസ്റ്റു ചെയ്തത്. പൊലിസിൻ്റെ റിമാൻ്റ് റിപ്പോർട്ടിൽ ഓം പ്രകാശ് താമസിച്ച കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും എത്തിയിരുന്നതായി പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും ചോദ്യം ചെയ്യുന്നത്. തലസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓം പ്രകാശ് കൊച്ചിയിൽ എത്തിയപ്പോൾ പൊലിസ് അയാളുടെ നീക്കങ്ങൾ രഹസ്യമായി അന്വേഷിച്ചു വരികയായിരുന്നു.

Share This Article
Leave a comment