കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓണം ബമ്പർ നാളെ നറുക്കെടുക്കും. 80 ലക്ഷം ടിക്കറ്റുകൾ വിപണിയിൽ ഇറക്കിയതിൽ 70 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു പോയതായി വകുപ്പ് അറിയിച്ചു. ഇന്നത്തെ കൂടി വിൽപനയിൽ മുഴുവൻ ടിക്കറ്റുകളും വിറ്റു പോകുമെന്നാണ് ലോട്ടറി വകുപ്പിൻ്റെ വിശ്വാസം.
25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഓണം ബമ്പറിന് 500 രൂപയാണ് വില. വിൽപ്പനയിൽ ഒന്നാം സ്ഥാനം പാലക്കാട് ജില്ലയ്ക്കാണ്. തൊട്ടു പിന്നിൽ തിരുവനന്തപുരം, തൃശൂർ ജില്ലകളുമുണ്ട്.