തിരുവനന്തപുരം ജില്ലയിൽ ഒക്ടോബർ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഒക്ടോബർ 10 ന്, 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുള്ളതായി അറിയിപ്പിൽ പറയുന്നു.
ഈ സാഹചര്യത്തിൽ ഒക്ടോബർ ഏഴു മുതൽ ഒൻപതു വരെ ജില്ലയിൽ മഞ്ഞ അലർട്ടും ഒക്ടോബർ പത്തിന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകി.