കൊല്ലം – എറണാകുളം പുതിയ മെമു സർവീസ് നാളെ (തിങ്കൾ) മുതൽ. നിലവിൽ 2025 ജനുവരി വരെ മാത്രമേ ഈ സർവീസ് ഉണ്ടാകു എന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. സർവീസ് തുടരുമോ എന്ന കാര്യത്തിൽ റെയിൽവേ വ്യക്തത വരുത്തിയിട്ടില്ല. ശനി, ഞായർ ദിവസങ്ങളിൽ സർവ്വീസ് ഉണ്ടാകില്ലെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
ആകെ 16 സ്റ്റോപ്പുകളിലാകും വണ്ടി നിർത്തുക. എട്ടു കോച്ചുകളാണ് പുതിയ മെമുവിനായി മാറ്റി വച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ യാത്രാക്ലേശമുള്ള കൊല്ലം – എറണാകുളം റൂട്ടിൽ മെമു അടക്കമുള്ള സർവീസുകൾ വർധിപ്പിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. മികച്ച വരുമാനം നേടാനായാൽ സർവീസ് തുടരുമെന്നു തന്നെയാണ് വിവിധ കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്.
പുതിയ മെമു സർവീസിൻ്റെ സ്‌റ്റോപ്പും സമയക്രമവും ചുവടെ നൽകുന്നു
എറണാകുളത്തേക്ക്
കൊല്ലം (രാവിലെ 6.15), ശാസ്താംകോട്ട (6.34), കരുനാഗപ്പള്ളി (6.45), കായംകുളം (6.59), മാവേലിക്കര (7.07), ചെങ്ങന്നൂര്‍ (7:18), തിരുവല്ല (7.28), ചങ്ങനാശ്ശേരി (7.37), കോട്ടയം (7.56), ഏറ്റുമാനൂര്‍ ( 8.08), കുറുപ്പന്തറ (8.17), വൈക്കം റോഡ് (8.26), പിറവം റോഡ് ( 8.34), മുളംതുരുത്തി (8.45), തൃപ്പൂണിത്തുറ (8.55), എറണാകുളം (9.35).
കൊല്ലത്തേക്ക്
എറണാകുളം ( രാവിലെ 9.50), തൃപ്പൂണിത്തുറ (10.07), മുളംതുരുത്തി (10.18), പിറവം റോഡ് (10.30), വൈക്കം റോഡ് ( 10.38), കുറുപ്പന്തറ (10.48), ഏറ്റുമാനൂര്‍ (10.57), കോട്ടയം (11.10), ചങ്ങനാശ്ശേരി (11.31), തിരുവല്ല (11.41), ചെങ്ങന്നൂര്‍ ( 11.51), മാവേലിക്കര ( 12.03), കായംകുളം (12.13), കരുനാഗപ്പള്ളി (12.30), ശാസ്താംകോട്ട (12.40), കൊല്ലം (1.30).