കെജരിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു

At Malayalam
1 Min Read

അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രിയായിരുന്നപ്പോൾ താമസിച്ചിരുന്ന ഔദ്യോഗിക വസതി ഒഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനം കുറച്ചു ദിവസങ്ങൾക്കു മുമ്പ് രാജിവച്ചപ്പോൾ തന്നെ ഔദ്യോഗിക വസതി ഒഴിയുന്ന കാര്യവും കെജരിവാൾ പറഞ്ഞിരുന്നു. പഞ്ചാബിൽ നിന്നുള്ള എ എ പി യുടെ രാജ്യസഭാംഗം അശോക് മിത്തലിൻ്റെ ഫിറോസ് ഷാ റോഡിലുള്ള വസതിയിലാവും ഇനി കെജരിവാൾ താമസിക്കുക.

വീടുപൂട്ടി താക്കോൽ കെജരിവാളിൻ്റെ ഭാര്യ, ഉദ്യോഗസ്ഥരെ തിരികെ ഏൽപ്പിച്ചു. മാതാപിതാക്കളെ ചേർത്തു പിടിച്ച് കാറിൽ ഇരുത്തിയ ശേഷം, തന്നെ യാത്രയാക്കാനിറങ്ങി നിന്ന ഔദ്യോഗിക വസതിയിലെ ജീവനക്കാരെ കെജരിവാൾ കൈ കൊടുത്തും കൈ കൂപ്പിയും കെട്ടിപ്പിടിച്ചും യാത്ര പറഞ്ഞു. തുടർന്ന് കാറിൽ പുറത്തേക്ക് പോയി.

ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സത്യസന്ധനാണെന്ന് തോന്നുന്നെങ്കിൽ മാത്രം നിങ്ങൾ എനിക്ക് വോട്ടു ചെയ്യുക, തെരഞ്ഞെടുപ്പു കഴിഞ്ഞ് ഞാൻ മുഖ്യമന്ത്രിയാവാം. ഞാൻ സത്യസന്ധനല്ല എന്നു നിങ്ങൾ കരുതുകയാണങ്കിൽ നിങ്ങൾ എനിക്ക് വോട്ടു ചെയ്യുകയും വേണ്ട. എൻ്റെ സത്യസന്ധതയ്ക്ക് നിങ്ങൾ തരുന്ന സർട്ടിഫിക്കറ്റാണ് ഓരോ വോട്ടും എന്നാണ് കെജരിവാൾ ഡെൽഹിയിലെ വോട്ടർമാരോട് പറഞ്ഞിരിക്കുന്നത്.

Share This Article
Leave a comment