രണ്ടായിരം കോടി രൂപയുടെ കൊക്കെയിൻ പിടികൂടി ഡെൽഹി പൊലിസ്. 500 കിലോയോളം കൊക്കെയ്നാണ് പിടി കൂടിയത്. ഇതുമായി ബന്ധപ്പെട്ട് 4 പേർ പൊലിസിൻ്റെ പിടിയിലുമായി. കൊക്കെയ്ൻ കടത്തിൽ അന്താരാഷ്ട്ര ബന്ധമുള്ളതായി സംശയിക്കുന്നതായി ഡെൽഹി പൊലിസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കുറച്ചു ദിവസം മുമ്പ് മയക്കു മരുന്നുമായി അഫ്ഗാൻ സ്വദേശികളെ ഡെൽഹി പൊലിസ് പിടികൂടിയിരുന്നു. 160 ഗ്രാം കൊക്കെയ്നും 400 ഗ്രാം ഹെറോയിനുമാണ് അന്ന് പിടി കൂടിയത്. ഈ രണ്ട് സംഭവങ്ങളുടേയും പശ്ചാത്തലത്തിൽ മയക്കു മരുന്നു വേട്ട ശക്തമാക്കാൻ തീരുമാനിച്ചതായി ഡെൽഹി പൊലിസ് പറഞ്ഞു.