ഫാമിലികോർട്ട് (കേരള) റൂൾസ് (1989) ലെ റൂൾ 28, ഫാമിലി കോർട്ട് കേരള (അഡിഷണൽ റൂൾസ് 1990) ലെ റൂൾ 4 പ്രകാരവും അഡിഷണൽ കൗൺസിലർമാരുടെ പാനൽ രൂപീകരിക്കുന്നതിന് വേണ്ടി അപേക്ഷകൾ ക്ഷണിച്ചു. സോഷ്യൽ വർക്കിലോ (എം എസ് ഡബ്ല്യു), സൈക്കോളജിയിലോ ബിരുദാനന്തര ബുരദവും ഫാമിലി കൗൺസിലിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 15ന് വൈകിട്ട് 5 മണിക്കു മുമ്പ് കുടുംബ കോടതി ജഡ്ജിനു മുമ്പാകെ സമർപ്പിക്കണം.