നവരാത്രി വിഗ്രഹ ഘോഷയാത്ര യോടനുബന്ധിച്ച് നാളെ ( ഒക്ടോബർ – 3) രാവിലെ 11.00 മണി മുതല്‍ രാത്രി 8.00 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
നവരാത്രി വിഗ്രഹ ഘോഷയാത്ര നാളെ രാവിലെ 11.00 മണിയോടെ തിരുവനന്തപുരം നഗരാതിര്‍ത്തിയായ പള്ളിച്ചലിൽ എത്തി ചേരുന്നു. തുടര്‍ന്ന് നേമത്ത് നിന്നും ഉച്ചയോടെ തിരിച്ച് രണ്ടു മണിയോടു കൂടി കരമനയിലും വൈകിട്ട് 6.30 ഓടുകൂടി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും എത്തിചേരുന്നു.
നവരാത്രി ഘോഷയാത്ര കടന്നു പോകുന്ന സമയങ്ങളില്‍ പള്ളിച്ചല്‍ മുതല്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം വരെയുള്ള റോഡിൽ രാവിലെ 11 മണി മുതല്‍ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണമുണ്ടാകും.
നവരാത്രി ഘോഷയാത്ര കടന്നു പോകുന്ന പള്ളിച്ചല്‍ – നേമം – പാപ്പനംകോട് – കരമന – കിള്ളിപ്പാലം – ആര്യശാല – ചാല – കിഴക്കേകോട്ട – ശ്രീപത്മനാഭസ്വാമി ക്ഷേത്രം വരെയുള്ള റോഡില്‍ ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള യാതൊരു വാഹനങ്ങളും പാര്‍ക്കു ചെയ്യാനും അനുവദിക്കില്ല.
നവരാത്രി വിഗ്രഹ ഘോഷയാത്ര കരമന ആവടിയമ്മൻ ക്ഷേത്രത്തിൽ എത്തുന്ന സമയം കരമന – കിള്ളിപ്പാലം റോഡിൽ ഗതാഗതം വഴി തിരിച്ചു വിടുന്നതാണ്. കരമന ഭാഗത്തു നിന്നും തമ്പാനൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൽപ്പാളയം – കുഞ്ചാലുമൂട് – പൂജപ്പുര – ജഗതി – തൈയ്ക്കാട് – തമ്പാനൂര്‍ വഴി പോകേണ്ടതാണ്.
തമ്പാനൂര്‍ ഭാഗത്തു നിന്നും കരമന ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ പോകാവുന്നതാണ്.