മഹേഷ് ബി ജെ പി യിൽ ചേർന്നു

At Malayalam
1 Min Read

നടനും സംവിധായകനുമായ മഹേഷ് ബി ജെ പി യിൽ. അംഗത്വ ക്യാമ്പയിൻ്റെ ഭാഗമായി എറണാകുളത്തു വച്ചാണ് മഹേഷ് ഔദ്യോഗികമായി പാർട്ടി അംഗത്വമെടുത്തത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മഹേഷിന് അംഗത്വ സർട്ടിഫിക്കറ്റു നൽകി.

മമ്മൂട്ടി നായകനായ സിബി മലയിൽ ചിത്രം മുദ്രയിൽ കൗമാരക്കാരൻ്റെ വേഷത്തിലെത്തിയ മഹേഷ്, ചെറുപ്പക്കാരനായ വില്ലനായി മോഹൻലാൽ – എം ടി – സിബി മലയിൽ ചിത്രമായ സദയത്തിലും അഭിനയിച്ചിരുന്നു. കലണ്ടർ അടക്കം 4 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു യമണ്ടൻ പ്രേമകഥ, ഹണീ ബി – 2, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Share This Article
Leave a comment