സംസ്ഥാനത്തെ ട്രഷറി ശാഖകളിലെല്ലാം ഇന്ന് (ചൊവ്വ) ഉച്ചവരെ പണം പിൻവലിക്കുന്നതിന് തടസമുണ്ടാകും. അർധവാർഷിക കണക്കെടുപ്പു നടക്കുന്നതിനാൽ ട്രഷറികളിലെ പണം എല്ലാം ബാങ്കുകളിലേക്ക് ഇന്നലെ തന്നെ മാറ്റിയിരുന്നു. ഇന്ന് ഈ പണം തിരികെ എത്തിയാൽ മാത്രമേ ഇടപാടുകൾ നടത്താൻ കഴിയൂ.
രാവിലെ 11 മണിയോടെ പെൻഷൻ വിതരണം നടത്താൻ കഴിയുമെന്നാണ് ട്രഷറി ഡയറക്ടറേറ്റ് കണക്കു കൂട്ടുന്നത്. ഇടപാടുകൾ നടത്താൻ അധികം വൈകില്ലെന്നും പെൻഷൻ വിതരണത്തിൻ്റെ ആദ്യ ദിനമായതുകൊണ്ട് വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.