ജി വി രാജ സ്പോർട്സ് സ്കൂളിൽ ഒഴിവുള്ള ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ ഒക്ടോബർ 8 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എട്ടാം ക്ലാസ് പാസായിരിക്കണം, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായപരിധി 18 നും 56 നും ഇടയിൽ.
അസൽ സർട്ടിഫിക്കറ്റുകളുമായി 10.30 ന് കായിക യുവജന കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. അപേക്ഷഫോം ഇന്റർവ്യൂ ദിവസം നേരിട്ട് നൽകും. ഫോൺ: 0471 – 2326644.