തൃശൂരിനു പിന്നാലെ ആലപ്പുഴയിലും എ ടി എം മെഷീൻ കവരാൻ ശ്രമം. മുഖം മൂടിയണിഞ്ഞ് ഇരു ചക്ര വാഹനത്തിലാണ് മോഷ്ടാവ് എത്തിയത്. തൃശൂർ വള്ളിക്കുന്നം കാഞ്ഞിരത്തിൻമൂട്ടിൽ പ്രവർത്തിക്കുന്ന എസ് ബി ഐ ശാഖയോട് ചേർന്നുള്ള എ ടി എം ലാണ് കള്ളൻ എത്തിയത്.
അർധരാത്രി കഴിഞ്ഞെത്തിയ കള്ളൻ എ ടി എം ന് ഉള്ളിൽ കടന്ന് കവർച്ചാ ശ്രമം തുടങ്ങിയപ്പോൾ തന്നെ അലാം പ്രവർത്തിക്കാൻ തുടങ്ങി. ശബ്ദം കേട്ടതിനെ തുടർന്ന് കള്ളൻ പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അലാം കേട്ടതോടെ കൺട്രോൾ റൂമിൽ വിവരം കിട്ടുകയും ബന്ധപ്പെട്ടവർ അവിടെ നിന്ന് അടുത്ത പൊലിസ് സ്റ്റേഷനിൽ വിവരമറിയിക്കുകയുമായിരുന്നു.
സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.