കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ദേശീയ പാതയിൽ ചേംബർ ഹാളിനു സമീപത്താണ് സംഭവമുണ്ടായത്. സർവീസ് സെൻ്ററിലെ ജീവനക്കാരൻ ഓടിച്ചു നോക്കാൻ കൊണ്ടുപോയ കാറാണ് ഓടിപ്പോകുന്നതിനിടയിൽ ബോണറ്റിൽ നിന്നും പുക ഉയർന്നത്. ഓടിച്ചിരുന്ന ആൾ പുക കണ്ട ഉടനേ ഇറങ്ങി ഓടിയതുകൊണ്ട് അപകടമില്ലാതെ രക്ഷപ്പെട്ടു.
കാറിൻ്റെ ഉൾവശം പൂർണമായും കത്തി നശിച്ചു. മാരുതി 800 കാറാണ് തീ പിടിച്ച് നശിച്ചത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സിനൊപ്പം കണ്ണൂർ ടൗൺ പൊലിസും നാട്ടുകാരും ചേർന്നാണ് തീ കെടുത്തിയത്.