തിരുവനന്തപുരം കിംസ് ആശുപത്രിക്ക് സമീപം കേരള വാട്ടർ അതോറിറ്റിയുടെ 600 എം എം ഡി ഐ പൈപ്പിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിനായുള്ള അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ബുധനാഴ്ച ( ഒക്ടോബർ – 2) രാവിലെ 10 മണി മുതൽ വ്യാഴാഴ്ച രാവിലെ 10 മണി വരെ തേക്കുംമൂട് , പൊട്ടക്കുഴി , മുറിഞ്ഞപാലം , കുമാരപുരം, പൂന്തി റോഡ് , കണ്ണമൂല , നാലുമുക്ക്, അണമുഖം , ഒരുവാതിൽക്കോട്ട , ആനയറ , കടകംപള്ളി , കരിക്കകം , വെൺപാലവട്ടം , വെട്ടുകാട്, ശംഖുമുഖം , വേളി , പൗണ്ട്കടവ് , സൗത്ത് തുമ്പ എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.