ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കെതിരെ ബാലചന്ദ്രമേനോൻ നൽകിയ പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങി. നടിയുടെ അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബർമാർക്കെതിരെ സൈബർ പൊലീസ് കേസെടുത്തു. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐ ടി ആക്ട് പ്രകാരമാണ് കേസെടുത്തത്.
ലൈംഗിക ആരോപണം ഉന്നയിക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് നടിക്കും അഭിഭാഷകനും എതിരെ ബാലചന്ദ്രമേനോൻ ഡി ജി പിക്ക് പരാതി നൽകിയത്.