എ ഡി ജി പിയെ മറ്റാതെ മുന്നോട്ട് പോകാൻ ഗവൺമെന്‍റിന് പ്രയാസമായിരിക്കുമെന്ന് സി പി ഐയുടെ മുതിർന്ന നേതാവ് പ്രകാശ് ബാബു പറഞ്ഞു. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അതിന്‍റെ പേരിൽ ഒരു തർക്കത്തിനില്ല. അന്വേഷിച്ച് ഒരു നിഗമനത്തിലെത്തിച്ചേരാൻ കഴിയുന്ന വിഷയമല്ല ഇത്. ഇതൊരു രാഷ്ട്രിയ വിഷയമാണ്.
എ ഡി ജി പിക്കെതിരെ തുടർച്ചയായ പല വിവാദ വിഷയങ്ങളും വന്നു. എ ഡി ജി പിയെ മാറ്റുന്നത് നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇതൊരു ഉറപ്പിന്‍റെ കാര്യമല്ല. മുഖ്യമന്ത്രി പറഞ്ഞതിനെ മുഖവിലക്കെടുക്കുകയാണെന്നും പ്രകാശ് ബാബു കൊല്ലത്ത് പറഞ്ഞു.