സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കൂം മോട്ടോർ വാഹന വകുപ്പിനും പരാതി നല്‍കി സി പി ഐ. പൂരം അലങ്കോലമായതിന് പിന്നാലെ തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപി
സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയതിന്റെ ദൃശ്യങ്ങളും കൈമാറി.
രോഗികൾക്കായി അവശ്യസർവീസ് നടത്തുന്ന വാഹനം നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പൂര പറമ്പിൽ പ്രശ്നമായതിനു പിന്നാലെ സുരേഷ് ഗോപി അവിടെ എത്തിയത് അന്നു തന്നെ ചർച്ചയായിരുന്നു.