യു എ ഇ ലെ ദുബായ് പോർട്ട് വേൾഡിന്റെ ഭാഗമായ “We One” ലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി ഒഡെപെക്ക് ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ എസ് എസ് എൽ സി പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും ഉണ്ടായിരിക്കണം.
സെക്യൂരിറ്റി ആയി കുറഞ്ഞത് രണ്ടു വർഷത്തെ തൊഴിൽ പരിചയം അനിവാര്യം. പ്രായപരിധി 25 – 40.
ശരീരത്തിൽ പുറമെ കാണുന്ന ഭാഗങ്ങളിൽ ടാറ്റു ഒന്നും പാടില്ല. ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം 5’9″ (175 cm). സൈനിക / അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, താമസ സ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്കുള്ള ലോക്കൽ ട്രാൻസ്പോർട്ടേഷൻ എന്നിവ സൗജന്യമായിരിക്കും.
ഈ റിക്രൂട്മെന്റിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്.
താല്പര്യമുള്ളവർ ബയോഡേറ്റ, ഒറിജിനൽ പാസ്പോർട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ 2024 സെപ്‌റ്റംബർ 30 നു മുൻപ് jobs@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ 0471-2329440/41/42/43/45; Mob: 9778620460.