കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിധിൻ മധുകർ ജംദാർ ചുമതലയേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജംദാറിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയിലെ സോലാപൂരിലെ പ്രശസ്തമായ അഭിഭാഷക കുടുംബത്തിലെ അംഗമാണ് ജസ്റ്റിസ് നിധിൻ മധുകർ ജംദാർ. മുംബൈ ലോ കോളജിലെ പഠനശേഷം 2012 ൽ ബോംബെ ഹൈക്കോടതി ജസ്റ്റിസായി. ബോംബെ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ കഴിഞ്ഞാൽ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജംദാർ.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.