ഇടഞ്ഞു തന്നെ ഇ പി

At Malayalam
1 Min Read

പാർട്ടിയോട് അകൽച്ച തുടർന്ന് മുതിർന്ന സി പി എം നേതാവ് ഇ പി ജയരാജൻ. ഇന്നത്തെ സി പി എം സെക്രട്ടറിയേറ്റ് യോഗത്തിലും ഇ പി ജയരാജൻ പങ്കെടുക്കില്ല. വൈകീട്ട് തിരുവനന്തപുരത്തു നടക്കുന്ന പാർട്ടിയുടെ യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല. ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഇ പി പാർട്ടി പരിപാടികളോടെല്ലാം മുഖം തിരിച്ചാണ് ഇ പി നിൽക്കുന്നത്.

നേരത്തെ കണ്ണൂരിൽ ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ ഇ പി ജയരാജൻ പങ്കെടുത്തിരുന്നില്ല. മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്‍റെ ഓർമദിനത്തിലെ പുഷ്പാർച്ചനയിൽ പി ബി അംഗം എ വിജയരാഘവനൊപ്പം ഇ പിയും പങ്കെടുക്കുമെന്നായിരുന്നു സി പി എം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പ്. എന്നാൽ ഇ പി അന്നും മാറി നിന്നു.

Share This Article
Leave a comment