എ ഡി ജി പി എം ആർ അജിത് കുമാർ ആർ എസ് എസ് നേതാക്കളെ കണ്ടതിൽ അന്വേഷണം നടത്താൻ ഡി ജി പിക്ക് നിർദേശം. എ ഡി ജി പിക്ക് ഒപ്പം ആർ എസ് എസ് നേതാക്കളെ കണ്ടവരുടെ മൊഴിയെടുക്കും. ആർ എസ് എസ് നേതാവ് ജയകുമാറിന് മൊഴി നൽകാൻ എത്തണമെന്നാവശ്യപ്പെട്ട് പൊലിസ് നോട്ടീസ് നൽകി. ആർ എസ് എസ് നേതാക്കളായ ദത്താത്രേയ ഹൊസബലെയും റാം മാധവിനെയുമാണ് അജിത് കുമാർ കണ്ടത്.