ഡാറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് മെഡിസെപ് പദ്ധതിക്ക് കീഴിൽ ദിവസ വേതന അടിസ്ഥാനത്തിൽ ആറ് മാസത്തേക്കു താത്കാലിക നിയമനം നടത്തുന്നു.
പ്രായപരിധി 18 – 42 യോഗ്യത അംഗീകൃത സർവകലാശാല ബിരുദം. 2024 ജനുവരി ഒന്നിന് ഡിപ്ലോമ ഇ൯ കമ്പ്യൂട്ടർ ആപ്ലിക്കേഷ൯ (ഡി സി എ) താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ എട്ടിന് (ചൊവ്വാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആഡിറ്റോറിയത്തിൽ രാവിലെ 11- ന് അഭിമുഖത്തിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10:30 മുതൽ 11:00 വരെ. ഫോൺ 0484- 2754000.