കാലവർഷം പിൻവാങ്ങൽ ആരംഭിച്ചു

At Malayalam
1 Min Read

പശ്ചിമ രാജസ്ഥാൻ, കച്ച് മേഖലയിൽ നിന്ന് കാലവർഷം .പിൻവാങ്ങി. സാധാരണയിൽ( സെപ്റ്റംബർ 17) നിന്ന് 6 ദിവസം വൈകിയാണ് ഇത്തവണ പിൻവാങ്ങൽ ആരംഭിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 നാണ് പിൻവാങ്ങൽ ആരംഭിച്ചത്.

പശ്ചിമ രാജസ്ഥാനു മുകളിൽ രൂപപ്പെട്ട അതി മർദ്ദ മേഖല, തുടർച്ചയായി 5 ദിവസം മഴ ഇല്ലാതിരിക്കുക എന്നീ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കാലവർഷം പിൻവാങ്ങിയതായി പ്രഖ്യാപിച്ചത്.

അടുത്ത 24 മണിക്കൂറിനുള്ളിൽ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് മേഖലയിൽയിൽ നിന്നും കാലവർഷം പിൻവാങ്ങാൻ സാധ്യത.

അതെ സമയം മധ്യ ബംഗാൾ ഉൾകടലിനു മുകളിലുള്ള ചക്രവാതചുഴി ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

- Advertisement -

കേരളത്തിൽ അടുത്ത 2 – 3 ദിവസം മിതമായ / ഇടത്തരം മഴ തുടരാനും സാധ്യതയുണ്ട്.

Share This Article
Leave a comment