ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് പൊലിസ് സ്‌റ്റേഷനിലെ സി പി ഒ സജീഷിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീഷിന് 37 വയസാണ് പ്രായം. ഭാര്യയും മക്കളും കുടുംബ വീട്ടിൽ പോയ സമയത്താണ് സംഭവം. അവർ തിരികെ വന്നപ്പോഴാണ് സജീഷ് വീടിനുള്ളിൽ തുണ്ടി മരിച്ച നിലയിൽ കാണപ്പെട്ടത്.
സാമ്പത്തിക ബാധ്യത മൂലം സജീഷ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഉയർന്ന പൊലിസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി അനന്തര നടപടികൾ സ്വീകരിച്ചു. ഭാര്യ രശ്മിയും ശ്രീയ, ആര്യൻ എന്നീ രണ്ടു കുട്ടികളുമുണ്ട് സജീഷിന്.