ജോലി സമ്മർദം കുറയ്ക്കാൻ ദൈവം തുണയ്ക്കണമെന്ന് നിർമല !

At Malayalam
0 Min Read

അമിത ജോലിഭാരത്തെ തുടർന്ന് മലയാളി യുവതി അന്ന ഹൃദയാഘാതം മൂലം മരിച്ചതിൽ വിചിത്ര പരാമർശവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

ജോലി സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് വീട്ടില്‍ നിന്ന് പഠിക്കണം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ മറികടക്കാൻ കഴിയൂ എന്നും നിർമല പറഞ്ഞു. നിർമലയുടെ പരാമർശം ആശയക്കുഴപ്പമുണ്ടാകുന്നതും പ്രായോഗികവുമല്ലെന്നും ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരാൾക്ക് ചേർന്നതല്ലെന്നും പരക്കെ വിമർശനം ഉയരുന്നു.

ജി എസ് റ്റിയുമായി ബന്ധപ്പെട്ട ചോദ്യമുന്നയിച്ച വ്യാപാരിയോട് അസഹിഷ്ണുതയോടെ സംസാരിച്ചതിനും അവിടെ കൂടിയിരുന്നവർ ചിരിച്ചതിന് മോശം ശരീരഭാഷയോടെ സംസാരിച്ചതിനുമെതിരെ രൂക്ഷ വിമർശനമാണ് അന്നും ഉയർന്നത്.

Share This Article
Leave a comment