നിർമല കോർപ്പറേറ്റ് ഡ്രാക്കുളമാരുടെ സംരക്ഷക

At Malayalam
0 Min Read

അമിത ജോലി സമ്മർദത്തെ തുടർന്ന് അന്ന സെബാസ്റ്റ്യൻ മരിച്ച സംഭവത്തിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്.

ജീവനക്കാരെ ചൂഷണം ചെയ്യുന്ന കോർപ്പറേറ്റ് ഡ്രാക്കുളമാരുടെ സംരക്ഷകയായി രാജ്യത്തിൻ്റെ ധനകാര്യ മന്ത്രി മാറിയെന്ന് റിയാസ് കുറ്റപ്പെടുത്തി. അന്നയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. ജോലി സമ്മർദ്ദങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികൾ വീട്ടിൽ നിന്ന് പഠിക്കണമെന്നായിരുന്നു നിർമല സീതാരാമൻ്റെ പരാമർശം.

Share This Article
Leave a comment