കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ പെൺസുഹൃത്തിൻ്റെ വീടിനു മുന്നിൽ തീ കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കിളിക്കൊല്ലൂർ കല്ലും താഴത്ത് ലൈജുവാണ് ചികിത്സയിലിരിക്കെ മരിച്ചത്.
ശരീരത്തിൽ ആകെ മണ്ണെണ്ണെ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊള്ളൽ മാരകമായിരുന്നതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി. അവിടെ വച്ചാണ് മരണം സംഭവിച്ചത്.