നവോദയ വിദ്യാലയത്തില്‍ മേട്രണ്‍ നിയമനം

At Malayalam
0 Min Read

മലപ്പുറം ജില്ലയിലെ വേങ്ങര വെങ്കുളത്ത് പ്രവര്‍ത്തിക്കുന്ന മലപ്പുറം ജവഹർ നവോദയ വിദ്യാലയത്തിൽ മേട്രൺ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ 35 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ളവരും 10 ക്ലാസ് പാസ്സായവരും ആയിരിക്കണം.

യോഗ്യരായവര്‍ക്കായി സെപ്റ്റംബര്‍ 26 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സമയത്ത് കൂടിക്കാഴ്ച നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ പ്രമാണങ്ങളും, പകർപ്പുകളും, ഫോട്ടോയുമായി അന്നേ ദിവസം ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0494-2450350, 9947390722.

Share This Article
Leave a comment