കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ മമ്മൂട്ടി. ‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ’ എന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. തനിയാവർത്തനം, തിങ്കളാഴ്ച നല്ല ദിവസം, മഹാനഗരം തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും അമ്മയും മകനുമായി അഭിനയിച്ചിട്ടുണ്ട്.