ചീഫ് വിപ്പിന്റെ വാഹനം അപകടത്തിൽപ്പെട്ടു

At Malayalam
0 Min Read

സംസ്ഥാന ഗവൺമെൻ്റ് ചീഫ് വിപ്പ് എൻ ജയരാജിൻ്റെ ഔദ്യോഗികവാഹനം അപകടത്തിൽപ്പെട്ടു. മല്ലപ്പള്ളി ആരംപുളിക്കൽ സി എം എസ് സ്കൂളിന് മുൻവശത്തു വച്ച് മാരുതി സ്വിഫ്റ്റ് കാർ അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിൽ ഇടിക്കുകയായിരുന്നു, ആർക്കും പരിക്കില്ല.

ഇരുവാഹനങ്ങൾക്കും ചെറിയ കേടുപാടുകൾ സംഭവിച്ചു. സ്വിഫ്റ്റ് കാർ ഓടിച്ച മല്ലപ്പള്ളി തൈപ്പറമ്പിൽ വീട്ടിൽ ഹരികൃഷ്ണ ( 27) നെതിരെ മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് കീഴ്‌വായ്‌പ്പൂർ പൊലീസ് കേസെടുത്തു.

Share This Article
Leave a comment