അരൂരിൽ ഗതാഗത നിയന്ത്രണം

At Malayalam
0 Min Read

ദേശീയപാതാ നിർമ്മാണത്തെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ ആലപ്പുഴ അരൂർ – തുറവൂർ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് നാലു മണി മുതൽ ഒരാഴ്ച്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

തുറവൂരിൽ നിന്ന് അരൂരിലേക്കുള്ള റോഡ് അടയ്ക്കും. വലിയ വാഹനങ്ങൾ കടത്തിവിടില്ല. എറണാകുളത്തേക്കുള്ള വാഹനങ്ങൾ അരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകണം. എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങൾ തൃപ്പൂണിത്തുറ – ചെല്ലാനം വഴി പോകണമെന്നാണ് നിർദേശം

Share This Article
Leave a comment