പി ജയരാജനും ടി വി രാജേഷും വിചാരണ നേരിടണം

At Malayalam
0 Min Read

അരിയിൽ ഷുക്കൂർ വധക്കേസിൽ സി പി എമ്മിന് തിരിച്ചടി. പി ജയരാജൻ്റെയും ടി വി രാജേഷിൻ്റെയും വിടുതൽ ഹർജി കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി തള്ളി. നേതാക്കൾ വിചാരണ നേരിടണമെന്ന് കോടതി. കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിൽ ആയിരുന്നു പി ജയരാജനും ടി വി രാജേഷും സംയുക്തമായിട്ടാണ് വിടുതൽ ഹർജി നൽകിയത്.

കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി ജയരാജനും ടി വി രാജേഷിനുമെതിരെ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത്.

Share This Article
Leave a comment