ഡി എം കെയിൽ സ്റ്റാലിൻ്റെ പിൻഗാമിയായി ഉദയനിധി. സ്റ്റാലിൻ്റെ മകനായ ഉദയനിധി തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും. ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകും. പാർട്ടിയിലെ തലമുറ മാറ്റം സംബന്ധിച്ച് സ്റ്റാലിൻ്റെ കുടുംബത്തിലും ധാരണയായി. നിലവിൽ യുവജനകാര്യ, കായിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ഉദയനിധി.