അലപ്പുഴ ജില്ലാപഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സ്കൂളുകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ കായികാധ്യാപകരെ നിയമിക്കുന്നു.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (അസ്സൽ പകർപ്പ്), തിരിച്ചറിയൽ കാർഡ് എന്നിവയുമായി സെപ്റ്റംബർ 19 രാവിലെ 10.30 ന് ആലപ്പുഴ ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
യോഗ്യത: സി പി എഡ്, ഡി പി എഡ്, ബി പി എഡ് , വി എച്ച് എസ് ഇ ( പി ഇ) പ്ലസ് ടു ജി വി രാജ കായിക വിഭാഗത്തിൽ നിന്നും). വേതനം: 500 രൂപ വീതം 30 സെക്ഷനുകൾ. പരമാവധി 15,000 രൂപ.
ഒഴിവുകൾ: ആലപ്പുഴ ഡി ഇ ഒ – 3 ഒഴിവുകൾ, കുട്ടനാട് ഡി ഇ ഒ – 3 ഒഴിവുകൾ, മാവേലിക്കര ഡി ഇ ഒ – 5 ഒഴിവുകൾ, ചേർത്തല ഡി ഇ ഒ – 3 ഒഴിവുകൾ.