അന്യത്രസേവന വ്യവസ്ഥയിൽ നിയമനം
കേരള ഗ്രാമീണ ശുദ്ധജല ശുചിത്വ പദ്ധതി (കെ ആർ ഡബ്ല്യൂ എസ് എ) യുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) തസ്തികയിലേയ്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
സർക്കാർ / അർദ്ധസർക്കാർ / പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിൽ അണ്ടർ സെക്രട്ടറി റാങ്കിലോ മറ്റു തത്തുല്യമായ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അഡ്മിനിട്രേഷൻ വിഭാഗത്തിൽ 8 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള അറിവും ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനുള്ള പരിചയവും അഭികാമ്യം. വിശദവിവരങ്ങൾക്ക് കെ ആർ ഡബ്ല്യൂ എസ എ വെബ്‌സൈറ്റ് സന്ദർശിക്കുക (www.jalanidhi.kerala.gov.in). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30ന് വൈകിട്ട് 5 മണി.