പുതുതായി മലയാള സിനിമയിൽ രൂപം കൊള്ളുന്ന കൂട്ടായ്മയിൽ നിലവിൽ താനില്ലെന്നും അതിൻ്റെ നേതൃ സ്ഥാനത്ത് താനും ഉണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തൻ്റെ അറിവോടെയല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ക്രിയാത്മകമായ സംവിധായക – നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് തനിക്ക് യോജിപ്പാണെന്നും എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വിഷയങ്ങൾ തൻ്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു . അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും . അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല