യുവതിയെ നഗ്ന പൂജക്ക് പ്രേരിപ്പിച്ചതിന് ഭർത്താവിനെയും സുഹൃത്തിനെയും പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ താമരശേരിയിലാണ് സംഭവം. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും നന്മ വരാനുമാണ് നഗ്ന പൂജക്കു നിർബനാധിച്ചതന്ന് യുവതി പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
താമരശ്ശേരി അടിവാരം പി കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ് നിലവിൽ അറസ്റ്റിലായത്. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.