തിരുവനന്തപുരം നഗരസഭയ്ക്ക് പുരസ്ക്കാരം

At Malayalam
0 Min Read

വയോജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്‍റെ വയോസേവന പുരസ്കാരം – 2024 തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. വയോജനങ്ങളുടെ ക്ഷേമം സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും നാടും നഗരവും വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ നമുക്കൊപ്പം ചേർത്ത് നിർത്തേണ്ടവർ തന്നെയാണ് വയോജനങ്ങളെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. പുരസ്ക്കാരം നേടാൻ പ്രവർത്തിച്ചവർക്കെല്ലാം അർഹതപ്പെട്ടതാണ് ഈ പുരസ്കാരമെന്നും മേയർ പറഞ്ഞു.

Share This Article
Leave a comment