സ്പോട്ട് അഡ്മിഷൻ
2024 – 25 അധ്യയന വർഷത്തെ എം ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൻഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ പ്രതീക്ഷിത ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ മാസം 19 വ്യാഴാഴ്ച നടത്തും.
വിദ്യാർഥികൾ തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി അന്നേ ദിവസം രാവിലെ ഒമ്പതു മണിക്ക് കോളജിൽ ഹാജരാകണം. രാവിലെ 11 മണിക്ക് ശേഷം രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ (www.gecbh.ac.in) ലഭ്യമാണ്.