പൊലിസിൻ്റെ അറിയിപ്പ്

At Malayalam
1 Min Read

ഓണവുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാൽ തിരുവനന്തപുരം വെള്ളയമ്പലം മുതൽ മൻമോഹൻ ബംഗ്ലാവ് വരെയും വെള്ളയമ്പലം മുതൽ ട്രിവാൻഡ്രം ക്ലബ് വരെയും വെള്ളയമ്പലം മുതൽ പാളയം വരെയും LMS മുതൽ PMG വരെയും ഒരുതരത്തിലുള്ള പാർക്കിങ്ങും അനുവദിക്കുന്നതല്ല. ഈ ഭാഗത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി ഉപയോഗിച്ച് മാറ്റുന്നതായിരിക്കും.

മേൽപ്പറഞ്ഞ ഭാഗത്ത് എത്തുന്ന വാഹനങ്ങൾപാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ.

1) കനകക്കുന്നിന് എതിർവശം വാട്ടർ അതോറിറ്റിയുടെ പാർക്കിംഗ് ഏരിയ

2 ) മൻമോഹൻ ബംഗ്ലാവ് മുതൽ കവടിയാർ വരെ റോഡിൻ്റെ ഇടതുവശം

- Advertisement -

3) സാൽവേഷൻ ആർമി സ്കൂൾ കോമ്പൗണ്ട്

4) ട്രിവാൻഡ്രം ക്ലബ് മുതൽ SMC വരെ റോഡിൻ്റെ ഇരുവശവും

5) ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം

6) PMG മുതൽ ലോ കോളേജ് ജംഗ്ഷൻ വരെ റോഡിൻ്റെ ഇരുവശവും

7) മ്യൂസിയം മുതൽ നന്ദാവനം ജംഗ്ഷൻ വരെ റോഡിൻ്റെ വലതുവശം

8) യൂണിവേഴ്സിറ്റി കോളേജ് കോമ്പൗണ്ട്

9) സംസ്കൃത കോളേജ് കോമ്പൗണ്ട്

10) കേരള സർവകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ഹാൾ കോമ്പൗണ്ട്

പാർക്കിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9497930055എന്ന നമ്പരിൽ ബന്ധപ്പെടുക.

Share This Article
Leave a comment