സംസ്ഥാന സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റെ സ്ഥാപനമായ മഞ്ചേരി, കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ വെച്ച് സെപ്റ്റംബർ 23 ന് ആരംഭിക്കുന്ന ഒരു മാസം ദൈർഘ്യമുള്ള ദേശീയ അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
കെമിസ്ട്രി മെയിൻ / സബ്‌സിഡിയറി വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സ്ഥാപനത്തിൽ നേരിട്ടോ, adcfscmanjeri@gmail.com എന്ന ഇ-മെയിൽ മുഖേനയോ 9846141688, 0483-2768507 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
കോഴ്‌സ് ഫീ 6,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: ട്രെയിനിംങ് കോ – ഓർഡിനേറ്റർ, കോമൺ ഫെസിലിറ്റി സർവീസ് സെന്റർ, പയ്യനാട് (പി ഒ), മഞ്ചേരി, മലപ്പുറം. പിൻ – 676122. ഇമെയിൽ: adcfscmanjeri@gmail.com. ഫോൺ: 9846141688, 0483-2768.