സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിപ്പെട്ട ബംഗാളി നടിയുടെ രഹസ്യമൊഴി കോടതിയുടെ പ്രത്യേക അനുമതിയോടെ ഓൺലൈനായി രേഖപ്പെടുത്തും. കൊച്ചിയിലെത്തി നേരിട്ട് മൊഴിനൽക്കാൻ തനിക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടന്ന് നടി നേരത്തേ അറിയിച്ചിരുന്നു.
കൊൽക്കത്തയിലെ ആലിപ്പൂർ സെഷൻസ് കോടതിയിൽ ഹാജരാകുന്ന നടിയുടെ മൊഴി ഓൺലൈനായി എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തും. ഇതിനായി അന്വേഷണ സംഘം കൊച്ചിയിലെ കോടതി വഴി രേഖകൾ കൊൽക്കത്തയിലേക്ക് അയച്ചിട്ടുണ്ട്.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെതിരെ തയ്യാറാക്കിയ കുറ്റപത്രം അടുത്ത ആഴ്ച അന്വേഷണ സംഘം സമർപ്പിക്കുമെന്ന് അറിയുന്നു.