തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം പൊലിസ് സ്റ്റേഷനു സമീപത്ത് വച്ച് ഓടിക്കൊണ്ടിരുന്ന ബി എം ഡബ്യു കാറിനു തീപിടിച്ചു. ഓടിച്ചിരുന്ന ആൾ ഇറങ്ങി ഓടി മാറിയതിനാൽ ജീവഹാനി ഉണ്ടായില്ല. നാട്ടുകാരും പൊലിസും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴക്കൂട്ടം അഗ്നിരക്ഷാ സേന എത്തിയാണ് ഒടുവിൽ തീ കെടുത്തിയത്.
സർവീസ് സെൻ്ററിൽ നിന്നും ടെസ്റ്റ് ഡ്രൈവ് നടത്തി വന്ന കാറിനാണ് തീ പിടിച്ചത്. ഷോർട് സർക്യൂട്ടാവും തീ പിടിക്കാൻ കാരണമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. കാർ പൂർണമായും കത്തി നശിച്ചു.