പരാതിക്കാരിയുടെ 18 സ്ഥിരനിക്ഷേപങ്ങൾ ഒരു മാസത്തിനുള്ളിൽ കൊടുക്കാൻ തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലം സർവീസ് സഹകരണ ബാങ്കിൻ്റെ സെക്രട്ടറി, പ്രസിഡന്റ് എന്നിവരോട് ലോകായുക്‌ത ഉത്തരവിട്ടു. 80 വയസ്സ് പ്രായമായ റസ്സൽപുരം സ്വദേശി പത്മാവതി അമ്മ ആണ് ഊരൂട്ടമ്പലം സഹകരണ ബാങ്കിലെ സെക്രട്ടറി, പ്രസിഡന്റ് എന്നിവർ ഫണ്ട് ദുരുപയോഗം ചെയ്തു എന്നു കാണിച്ചു പരാതി നൽകിയത്.
പരാതി ഫയലിൽ സ്വീകരിക്കുകയും ഒക്ടോബർ 17 നു ഹാജരാകുന്നതിനു എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.ലോകായുക്‌ത ജസ്റ്റിസ് എൻ അനിൽ കുമാർ ആണ് പരാതി പരിഗണിച്ചത്.