മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

At Malayalam
0 Min Read

മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്.

കോഴിക്കോട്ടെ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാൻ സാധിക്കൂ. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി സ്ഥിതി ചെയ്യുന്നത്.

Share This Article
Leave a comment