മകൾ പിടിയിലെന്ന് എം എൽ എക്ക് വ്യാജ ഫോൺ, പണം തട്ടാൻ ശ്രമം

At Malayalam
1 Min Read

അൻവർ സാദത്ത് എം എൽ എയുടെ ഡെൽഹിയിൽ പഠിക്കുന്ന മകൾ പൊലിസ് പിടിയിലാണന്ന് വ്യാജ സന്ദേശം നൽകി പണം തട്ടാൻ ശ്രമിച്ചതായി പരാതി. കുട്ടിയുടെ മാതാവിൻ്റെ ഫോണിൽ വാട്സ് ആപ് കോൾ വിളിച്ചാണ് കുട്ടി ഡെൽഹി പൊലിസിൻ്റെ പിടിയിലാണെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടത്.

വിവരമറിഞ്ഞ എം എൽ എ കുട്ടിയെ വിളിച്ചപ്പോൾ ക്ലാസിലിരിക്കയാണന്ന് മറുപടി നൽകിയതായി അദ്ദേഹം പറഞ്ഞു. തട്ടിപ്പാണെന്ന് മനസിലാക്കിയ എം എൽ എ കോൾ പരിശോധിച്ചപ്പോൾ പൊലിസിൻ്റെ ലോഗോ വച്ച ഡി പി യുള്ള അക്കൗണ്ടിൽ നിന്നാണ് കോൾ വന്നതെന്ന് മനസിലായി. മകളുടെ പേരും ഭാര്യയുടെ നമ്പറും കൃത്യമായി എങ്ങനെ മനസിലാക്കി എന്നറിയില്ലെന്നും എം എൽ എ പറയുന്നു.

ഹിന്ദിയിലാണ് അവർ സംസാരിച്ചത്. കേരളത്തിനു പുറത്തുള്ള തട്ടിപ്പു സംഘങ്ങൾക്ക് കേരളത്തിലും വേരുകളുള്ളതായി ഈ സംഭവത്തിൽ നിന്ന് മനസിലാക്കാമെന്ന് എം എൽ എ പറയുന്നു. സൈബർ പൊലിസിനും ജില്ലാ പൊലിസ് മേധാവിക്കും പരാതി നൽകിയതായി അൻവർ സാദത്ത് അറിയിച്ചു.

Share This Article
Leave a comment