കൊച്ചി തേവര സേക്രട്ട് ഹോർട്ട് കോളജിലെ ഓണാഘോഷത്തിനിടെ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു. ഇംഗ്ലീഷ് വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ തൊടുപുഴ വെട്ടുപാറക്കൽ ജെയിംസ് ജോർജ് ആണ് വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണത്. 38 വയസായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം.
കോളജിലെ ഓണാഘോഷങ്ങളുടെ ഭാഗമായി അധ്യാപകർക്കായി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ പങ്കെടുത്തു കഴിഞ്ഞ ശേഷം ജെയിംസ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
തൊടുപുഴ ന്യൂമാൻ കോളജിലെ അസിസ്റ്റൻ്റ് പ്രൊഫസറായ സോനയാണ് ഭാര്യ. രണ്ടു വയസായ ഒരു കുട്ടിയുമുണ്ട്.