എ ഡി ജി പി എം ആർ അജിത് കുമാർ നാലു ദിവസത്തേക്ക് നൽകിയ അവധി അപേക്ഷ പിൻവലിച്ചു. അവധി വേണ്ടെന്ന് അദ്ദേഹം സർക്കാരിന് കത്തു നൽകി. മലപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിന് പിന്നാലെയാണ് എ ഡി ജി പിയുടെ നീക്കം. ശനിയാഴ്ച മുതൽ നാലു ദിവസത്തേക്കായിരുന്നു അജിത് കുമാർ അവധിക്ക് അപേക്ഷിച്ചിരുന്നത്.
അജിത്കുമാർ അവധി എടുക്കുന്നത് കേസ് അട്ടിമറിക്കാനാണന്ന് പി വി അൻവർ എം എൽ എ ആക്ഷേപം ഉന്നയിച്ചിരുന്നു.