സിനിമാ മേഖലയിലെ എല്ലാ തൊഴിലുകൾക്കും പ്രത്യേകം പ്രത്യേകം കരാർ വേണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂ സി സി ആവശ്യപ്പെട്ടു. ഇതിനായി ഒരു പെരുമാറ്റ ചട്ടം അത്യാവശ്യമാണ്. മേഖലയുടെ സമഗ്രമായ പുനർ നിർമാണത്തിന് ആവശ്യമുള്ള പുതു നിർദേശങ്ങൾ നൽകുമെന്ന് ഡബ്യൂ സി സി നേരത്തേ അറിയിച്ചിരുന്നു. അതിൻ്റെ തുടക്കമെന്ന നിലയിലാണ് ഇപ്പോൾ ഈ നിർദേശം അവർ ഫെയ്സ് ബുക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
സിനിമാ മേഖലയിൽ ഓരോ ജോലികൾക്കും കൃത്യമായ കരാർ കൊണ്ടുവരുമ്പോൾ അതിൽ സ്ത്രീകൾക്കെതിരെയുണ്ടാകുന്ന ശാരീരികാതിക്രമങ്ങൾ തടയാനുള്ള വ്യവസ്ഥകളും ഉണ്ടാകണമെന്നും ഡബ്യു സി സി മുന്നോട്ടു വച്ച നിർദേശത്തിൽ പറയുന്നു.